ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കായല്‍ കൈയേറ്റത്തില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച് എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയ്ക്ക് വേണ്ടിയാണ് എല്‍.ഡി.എഫ് നിലകൊള്ളുന്നത്. യു.ഡി.എഫ് ജാഥ നടത്തുന്നത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ്. എന്നാല്‍, യു.ഡി.എഫിന് അതിനുകഴിയുമെന്ന് തോന്നുന്നില്ല. ജാഥയുടെ രാഷ്ട്രീയം എന്താണെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.