ലൈംഗിക പീഡന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രഞ്ജുകൃഷ്ണ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു സംഭവം. പ്രതികള്‍ ചേര്‍ന്ന് രഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കുടകിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലൈംഗിക പീഡന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം അറസ്റ്റില്‍
By
November 2, 2017 5:21 am