Home app

ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റില്‍ സ്‌ഫോടനം;മരണം 26 ആയി

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഗുരുതരമായി പരിക്കേറ്റ 90 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എന്‍ടിപിസി പ്ലാന്റിലെ ബോയിലര്‍ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും ധനസഹായമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top