സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖും അബു ലൈസിനൊപ്പം നില്ക്കുന്ന ചിത്രമാണ് പുറത്തായത്. ദുബായ്യിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.
അതേസമയം അബുലൈസിനെ നേരിട്ട് പരിചയമില്ലെന്നാണ് ടി സിദ്ദിഖിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കാലത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാകാമെന്നും സിദ്ദിഖ് പറഞ്ഞു. അബുലൈസുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.