Home app

ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്ന് പിതാവ് അശോകന്‍

വീട്ട് തടങ്കലില്‍ കഴിയുന്ന ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന സുപ്രിംകോടതി വിധിയെ മാനിക്കുന്നുവെന്ന് പിതാവ് അശോകന്‍. പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബാധിപ്പിക്കുമെന്നും അശോകന്‍ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്ന് പറഞ്ഞ അശോകന്‍, ഹാദിയയ്ക്ക് പൊലീസ് സംരക്ഷണത്തോടെ എവിടെ വേണമെങ്കിലും പോകാമെന്നും പറഞ്ഞു. ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് ഇന്ന് സുപ്രിം കോടതി അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. നവംബര്‍ 27 ന് മൂന്ന് മണിക്ക് മുന്‍പ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിര്‍ബന്ധിത വീട്ടുതടങ്കലില്‍ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായോ എന്നതും ഹാദിയയില്‍ നിന്ന് കോടതി ചോദിച്ചറിയും. ഹാദിയയെ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എന്‍ഐഎയുടേയും പിതാവ് അശോകന്റെയും വാദംകേള്‍ക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. മൂന്ന് പേരുടേയും വാദം കേട്ടശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top