Home app

അയച്ച മെസേജ് തിരിച്ചെടുക്കാം ; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

ഏവരും കാത്തിരുന്ന ആ ഫീച്ചര്‍ വാട്‌സ് ആപ്പ് ഒടുവില്‍ പുറത്തിറക്കിയിരിക്കുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇനിമുതല്‍ വാട്ട്‌സ് ആപ്പില്‍ ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നറിയപ്പെടുന്ന ഫീച്ചര്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ റോള്‍ ഔട്ട് ചെയ്യുന്നുവെന്ന് WaBetaInfo എന്ന വാട്സാപ്പ് ഫാന്‍ സൈറ്റ് അറിയിച്ചു. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ് ഈ സൗകര്യം ഉപയോഗപ്പെടുത്തി അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. അയച്ച് ഏഴുമിനിറ്റിനുള്ളില്‍ മാത്രമാണ് ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാനാവുക.

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മെസേജ് അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്സാപിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിച്ചിരിക്കണം. ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അപ്ഡേറ്റില്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണ്‍ വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലേക്കോ അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അയച്ച മെസേജ് ഒരിക്കല്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ ‘ദിസ് മെസേജ് വാസ് ഡിലീറ്റഡ്’ എന്നാകും മെസേജ് ലഭിച്ചവരുടെ ചാറ്റ് ബോക്സില്‍ കാണുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തിരഞ്ഞെടുത്ത വാട്സാപ്പുകളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഏഴ് മിനിറ്റുകള്‍ക്കകം അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്ത് തിരുത്തി അയക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനും വാട്സാപ്പിന് പദ്ധതിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top