ആഷിക് അബു ചിത്രം മായാനദി ഡിസംബര്‍ 22ന് തിയേറ്ററിലെത്തും. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. സംവിധായകന് അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നിവയ്ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിഖ് അബു ചിത്രം കൂടിയാണിത്. തീവ്രമായ ഒരു പ്രണയകഥയാണ് മായനദി പറയുന്നത്. ഒ.പി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവും സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മാണം. റെക്സ് വിജയനണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മായാനദി ഡിസംബര്‍ 22ന്
By
October 28, 2017 5:59 am