ശങ്കര്‍-രജനി-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘യന്തിരന് 2.O’ യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സണ് എന്നിവരാണ് പോസ്റ്ററിലുള്ളത്. നേരത്തെ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0 എന്ന് രജനീകാന്ത് പറഞ്ഞു. ആറ് കോടി ഡോളര്‍ അഥവാ 385 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമ ജനുവരിയിലാണ് തിയേറ്ററുകളിലെത്തുക. രജനീകാന്തിന്റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ.റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ വേഷമാണ് അദ്ദേഹത്തിന്റെത്. രജനീകാന്ത് ഡോ. വസീഗരന് എന്ന കഥാപാത്രമായാണ് എത്തുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്സാണ്. ട്രാന്‍സ്ഫോമേഴ്സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു.
ബ്രഹ്മാണ്ഡ ചിത്രം യന്തിരന് 2.0 യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
By
October 27, 2017 10:05 am