Home app

സ്മാര്‍ട് സിറ്റി കുതിപ്പിനൊരുങ്ങി

സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐ.ടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. 200 കോടി ചെലവ് വരുന്ന പദ്ധതി സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്. അതില്‍ ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാകും. യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായിരുന്നു. സ്വന്തമായി പണിത 7 ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ കോ ഡവലപ്പേഴ്‌സ് വഴി പണിയാന്‍നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ നിര്‍മാണം മുന്നോട്ടുപോവുകയാണ്.

സ്മാര്‍ട് സിറ്റി സ്വന്തമായി പണിത കെട്ടിടത്തില്‍ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിക്ക് നല്‍കാനുളള നിര്‍ദേശം യോഗം അംഗീകരിച്ചു. കരാറുകാരുമായുളള എല്ലാ നിയമ തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. നേരത്തെ വിഭാവനം ചെയ്ത രീതിയില്‍ മുന്നോട്ടുപോകാന്‍ ഇനി കമ്പനിക്ക് കഴിയും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു. സ്മാര്‍ട് സിറ്റിയുടെ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികള്‍ സംബന്ധിച്ച് ഹോള്‍ഡിങ് കമ്പനിയായ ദുബായ് ഹോള്‍ഡിങിന്റെ ചെയര്‍മാന്‍ അബ്ദുളള അഹമദ് അല്‍ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top