അങ്കമാലി ഡയറീസിലെ നായകന് ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ചിത്രീകരണം ആരംഭിച്ചു. സംവിധായകന് ബി ഉണ്ണിക്കൃഷ്ണന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ടിനു പാപ്പച്ചന് ആണ്.അങ്കമാലി ഡയറീസ് എന്ന കൊച്ചുചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം ആന്റണിയെത്തേടി നിരവധി ഓഫറുകള്‍ എത്തിയിരുന്നുവെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് പറയുന്നത്. ഫിനാന്‍സിംഗ് കമ്പനിയില്‍ ജോലി നോക്കുന്ന യുവാവിന്റെ വേഷമാണ് ആന്റണി കൈകാര്യം ചെയ്യുന്നത്.
‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ചിത്രീകരണം ആരംഭിച്ചു
By
October 26, 2017 8:58 am