Home app

മാധ്യമങ്ങളെ വിമര്‍ശിച്ച് സിപിഎമ്മും സിപിഐയും

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎമ്മും സിപിഐയും. മന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ലെന്ന് മാധ്യമങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഇത്തരം വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കരുതെന്നും ചില മാധ്യമങ്ങള്‍ അജണ്ടകള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയാണെന്നും കുറ്റപ്പെടുത്തി.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടി വൈകുന്നതെന്താണെന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘ഏതെങ്കിലും വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എത്ര സമയത്തിനുള്ളില്‍ ഉണ്ടാകണമെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കെണ്ടെന്നും അത്തരം കാര്യങ്ങള്‍ അതിന്റെ മുറപോലെ നടക്കുമെന്നു’മായിരുന്നു കാനത്തിന്റെ മറുപടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇത്തരം വിഷയങ്ങളിലെ നടപടികളുടെ രീതികള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏകദേശ ധാരണയുള്ളതാണല്ലോയെന്നും എന്നിട്ടും വീണ്ടു വീണ്ടും ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വാക്കുകളില്‍ നിന്ന് വിവാദങ്ങള്‍ ഉണ്ടാക്കാനല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top