വിജയിയുടെ ‘മെര്‍സലി’ല്‍നിന്ന് ബിജെപിക്ക് അനിഷ്ടമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍. തെനാന്ഡല് സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ കാഴ്്ചപ്പാടില്നോക്കിയാല് ആക്ഷേപം നീതികരിക്കത്തക്കതാണെന്നു തെനാന്ഡല് സ്റ്റുഡിയോ അറിയിച്ചു.
‘മെര്‍സലി’ന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, നടന് കമല്ഹാസന് തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.