സുരക്ഷയ്ക്കായി ദിലീപ് തണ്ടര്‍ ഫോഴ്സിനെ ഏര്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് പോലീസ്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ദിലീപിന്റെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ ബോധിപ്പിക്കും. സുരക്ഷാഭീഷണി സംബന്ധിച്ച് ദിലീപ് പോലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു.
ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ എന്ന് പരിശോധിക്കുമെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ്
By
October 21, 2017 10:47 am