ബാഴ്സലോണ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കോച്ച് ഏര്‍നെസ്റ്റോ വല്വേഡ് ടീം ലൈനപ്പില്‍ സന്തുഷ്ടനല്ല. ഒരു മിഡ്ഫീല്ഡറെകൂടി വേണമെന്നാണ് വല്വെഡെയുടെ അഭിപ്രായം. ക്ലബ്ബ് മാനേജ്മെന്റിനോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്ദ്രേ ഹെരേരയാണ് ബാഴ്സലോണ ലക്ഷ്യമിടുന്നത്.കറ്റാലന്‍പട ഇപ്പോള്‍ മാഞ്ചസ്റ്ററുമായി ചര്‍ച്ചയിലാണെന്ന് ഡെയ്ലി സ്റ്റാര്‍ എന്ന സ്പോര്‍ട്സ് മാഗസിനാണ് റിപ്പോര്‍ട് ചെയ്തത്. ആന്ന്ദ്രേസ് ഇനിയസ്റ്റക്ക് പകരക്കാരനായാണ് ബാഴ്സലോണ കോച്ച് വല്വേഡ് പുതിയ താരത്തെ തേടുന്നത് എന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെരേരക്ക് അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വരെ മാത്രമാണ് മാഞ്ചസ്റ്ററുമായി കരാറുള്ളത്. എന്നാല്‍ 12 മാസത്തെക്ക് കൂടി കരാര്‍ നീട്ടാന്‍ സാധിക്കും.ഹെരേരക്ക് മാഞ്ചസ്റ്ററില്‍ ആദ്യ ലൈനപ്പില്‍ അധികം ഇടം ലഭിക്കാറില്ല എന്നതും,വല്വേഡും ഹെരേരയും അത്ലറ്റിക് ബിള്ബാവോയില് ഒരുമിച്ച് ഉണ്ടായിരുന്നതും ട്രാന്‍സ്ഫര്‍ ചര്‍ച്ചക്ക് ചൂടുകൂട്ടുന്നു.അങ്ങനെയെങ്കില്‍ ജനുവരിയില്‍ തുറക്കുന്ന ട്രാന്‍സ്ഫര്‍ ജാലകത്തിലെ ബാഴ്സലോണയുടെ ഏറ്റവും മികച്ച ട്രാന്‍സ്ഫറാകും ഇത്.