Home app

ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ്, അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത് ; മെര്‍സലിനെ പിന്തുണച്ച് കമല്‍ഹാസന്‍

ഇളയ ദളപതി വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ വിമര്‍ശിച്ച് നടന്‍ കമലഹാസന്‍ രംഗത്ത്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടായി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല ചെയ്യേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നു എന്ന് പറയാന്‍ കഴിയൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
 

ചിത്രത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.
വിജയ്‌ക്കെതിരെ ബിജെപി അക്രമണം കടുപ്പിച്ചിട്ടുണ്ട്. വിജയ്‌യുടെ നികുതി സംബന്ധിച്ച വിവരം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ആവശ്യപ്പെട്ടു. നടന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച് എപ്പോഴാണ് ഒരു വിശദീകരണം തരാന്‍ തയാറാവുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വര്‍ഗീയപരമായ മറ്റ് ട്വീറ്റുകളും രാജ പോസ്റ്റ് ചെയ്തു. ‘തമിഴ്‌നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷമായി 17,500 ക്രിസ്ത്യന്‍ പളളികള്‍ പണിതു. 9700 മുസ്ലിം പളളികള്‍ പണിതു. 370 അമ്പലങ്ങള്‍ പണിതു. എന്നിട്ടും വിജയ്ക്ക് ആശുപത്രികള്‍ പണിയുന്നതാണോ നിര്‍ത്തേണ്ടത്’, ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘വിജയ് ജോസഫ്’ എന്നാണ് വിജയ്യെ അഭിസംബോധന ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top