Home app

ആര്‍ത്തവം ചുവന്നു തന്നെ

തീര്‍ത്തും സ്വാഭാവികമായൊരു ജൈവ പ്രക്രിയയാണ് ആര്‍ത്തവം. എന്നിട്ടും മിക്ക ആളുകളും പൊതു ഇടങ്ങളില്‍ ആര്‍ത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാന്‍ മടിക്കുന്നു. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ പോലും ഈ മറച്ചുപിടിക്കല്‍ കാണാം.

സ്ഥിരമായി എല്ലാ കമ്പനികളും പാഡുകളിലെ രക്തത്തെ സൂചിപ്പിക്കാന്‍ നീല നിറം ഉപയോഗിക്കുമ്പോള്‍ ചുവപ്പ് നിറം തന്നെ ഉപയോഗിച്ച് വ്യത്യസ്തമാകുകയാണ് ഒരു പരസ്യ ചിത്രം. യുകെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡി ഫോം ആര്‍ത്തവ രക്തത്തിന്റെ നിറം ചുവപ്പാണെന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ പരസ്യം കൂടി സമൂഹത്തിന് മുന്നില്‍ വച്ചിരിക്കുകയാണ്.

ഇക്കാലമത്രയും വിവിധ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡുകള്‍ അവരുടെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച് 20 സെക്കന്റ് നീളുന്ന പരസ്യം പുറത്തിറക്കിയിരിക്കുകയാണ് ബോഡിഫോം.

ഇത്തരമൊരു പരസ്യം ചെയ്യുന്നതിന് മുന്‍പായി തങ്ങള്‍ നടത്തിയ സര്‍വേയില്‍ 10,017 സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ആളുകള്‍, ഏകദേശം 74 ശതമാനം പേരും ആര്‍ത്തവം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു എന്ന് ബോഡി ഫോം സാക്ഷ്യപ്പെടുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top