Football

കാണികളുടെ ലോകകപ്പ് : അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡിനരികെ

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡിനരികെ.പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ആകെ കളി കണ്ടവര്‍ 10 ലക്ഷം കടന്നു.എല്ലാ മത്സരങ്ങളും ഉള്‍പ്പെടെ 6 വേദികളിലുമായി 44 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10,07,396 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം കളി കാണാന്‍ എത്തിയത്. ഇത് അണ്ടര്‍ 17 ലോകകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന കാണിക്കൂട്ടങ്ങളില്‍ ഒന്നാണ്.

1985 ല്‍ ചൈനയില്‍ നടന്ന പ്രഥമ അണ്ടര്‍ 17 ലോകകപ്പിലാണ് ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത്. 12,31,000 കാണികളുടെ റെക്കോര്‍ഡാണ് അന്ന് ചൈനയില്‍ കുറിച്ചത്.ഇന്ത്യയില്‍ ഇനി 8 മത്സരങ്ങള്‍ കൂടിയാണ് ബാക്കി ഉള്ളത്. നിലവിലെ ചൈനയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 2,23,604 കാണികള്‍ കൂടി കളി കാണാന്‍ എത്തണം. ശരാശരി 27,950 പേര് കൂടി ഇനി കളി കാണാന്‍ എത്തിയാല്‍ ഇന്ത്യക്ക് റെക്കോര്‍ഡ് മറികടക്കാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top