ഗൗതം വാസുദേവ് മേനോന് ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണമാണ് പാട്ടുകള്‍. സിനിമയ്ക്ക് മുമ്പേയെത്തുന്ന പാട്ടുകളെ ആസ്വാദകര്‍ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണ്. അത്തരത്തില്‍ സമീപകാലത്ത് തമിഴകം നെഞ്ചേറ്റിയ ഒന്നാണ് എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ ‘പേസാതെ…’ എന്ന പാട്ട്.
ആരാണ് ഈ പാട്ടിന് ഈണം നല്‍കിയത് എന്ന് ആരാധകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും സംവിധായകന് ആ പേര് വെളിപ്പെടുത്തിയില്ല. ‘മിസ്റ്റര്‍ എക്സ്’ എന്നാണ് ഗൗതം സംഗീത സംവിധായകനെ വിശേഷപ്പിച്ചത്. ഹാരിസ് ജയരാജോ, എ ആര് റഹ്മാനോ ഇളയരാജയോ ആയിരിയ്ക്കും പാട്ടിന് ഈണം നല്‍കിയത് എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
ഒടുവില്‍ ആ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആരാണ് മിസ്റ്റര്‍ എക്സ് എന്ന് ഗൗതം തന്നെ വെളിപ്പെടുത്തി. ദാര്‍ബുക ശിവയാണ് രണ്ട് കോടിയിലേറെ ആളുകള്‍ കേട്ടാസ്വദിച്ച ആ പാട്ടിന് പിന്നില്‍. ‘കിടാരി’ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചതിലൂടെ ശ്രദ്ധേയനാണ് ശിവ. എനൈ നോക്കി പായും തോട്ടയില്‍ ഒരു കഥാപാത്രത്തെയും ദാര്‍ബുക ശിവ അവതരിപ്പിയ്ക്കുന്നുണ്ട്. വൈകാതെ സിനിമ തിയേറ്ററിലെത്തും.