Home app

ബി.ജെ.പിയുടെ ജനരക്ഷായാത്ര കേരളജനതയെ സ്വാധീനിച്ചില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ദേശീയതലത്തില്‍ വളരെയധികം കൊട്ടിഘോഷിച്ച ജനരക്ഷായാത്ര കേരള ജനതയെ സ്വാധീനിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിംഹമായി പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട അമിത്ഷാ എലിയായാണ് തിരുവനന്തപുരത്തു നിന്ന് മടങ്ങിയതെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളെയും പൗരസാതന്ത്രത്തെയും കൂട്ടക്കൊല ചെയ്യുന്നതിനുള്ള ദേശവ്യാപകമായ ഒരു      അരാജകത്വ പരിപാടിക്കാണ് ആര്‍.എസ്.എസ് – ബി.ജെ.പി സംഘം തയ്യാറായതെന്ന് ഈ യാത്രയിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top