Film News

ആമി അവസാനഘട്ടത്തിലേക്ക്

മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കിയ ആമിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. മലയാളികളുടെ പ്രിയ എഴുത്തുകാരിയായിട്ട് മഞ്ചുവാര്യരാണ് ചിത്രത്തില്‍ എത്തുന്നത്. ആമിയുടെ അവസാന ഷെഡ്യൂള്‍ നവംബര്‍ ആറിന് കൊച്ചിയില്‍ ആരംഭിക്കും. ഒറ്റപ്പാലം,കൊല്‍ക്കത്ത, എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. വിദ്യാ ബാലനെയായിരുന്നു ആമിയുടെ വേഷം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ ചിത്രത്തിലേക്ക് എത്തിയത്. മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണം വരെയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്.

പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിയും സംഗീതം നല്‍കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top