Home app

കോഴിക്കോട് എല്‍ഐസി ഓഫീസും കണ്ണൂരില്‍ ബാങ്കും അടപ്പിച്ചു ; ഹര്‍ത്താലില്‍ വടക്കന്‍ കേരളത്തില്‍ പരക്കെ അക്രമം

കോഴിക്കോട്ടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറ്റുകയായിരുന്നു. കോഴിക്കോട്ട് തുറന്നു പ്രവര്‍ത്തിച്ച എല്‍ഐസി ഓഫീസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ പുറത്താക്കിയ ശേഷമായിരുന്നു ഓഫീസ് പൂട്ടിച്ചത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്തല്‍ അനുകൂലികളുടെ നടപടി.

കണ്ണൂരില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ശാഖ അടപ്പിച്ചു. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ബാങ്ക് അടപ്പിച്ചത്. ഇവിടെയും പോലീസ് കാഴ്ചക്കാരായി. കോഴിക്കോട്ട് മുക്കത്തും മലപ്പുറത്ത് ചങ്ങരംകുളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. പത്തനംതിട്ട നഗരത്തിലും കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി ഗതാഗതം തടസപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top