വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ കാരണമാണ്. കെ.എന്‍.എ.ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. വേങ്ങരയിലെ വിജയം സൂചിപ്പിക്കുന്നത് യുഡിഎഫിന്റെ ജനകീയ അടിത്തറയാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ല ; വേങ്ങരയില്‍ നടന്നത് ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത് ; രമേശ് ചെന്നിത്തല
By
October 15, 2017 6:34 am