2019ല്‍ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള അക്കാദമിക് മാസ്റ്റര്‍പ്ളാന്‍ തയ്യാറാകുകയാണ്. ജനപങ്കാളിത്തത്തോടെയാണ് പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ കടന്നുവന്നപ്പോഴാണ് സാധാരണക്കാരന് അപ്രാപ്യമായ രീതിയില്‍ സ്വകാര്യമുതലാളിമാര്‍ വിദ്യാഭ്യാസമേഖലയില്‍ കടന്നുകയറിയത്. നമുക്ക് നഷ്ടമായ മതനിരപേക്ഷ വിദ്യാഭ്യാസസമ്പ്രദായത്തെ തിരിച്ചുപിടിക്കാന്‍ ജനപങ്കാളിത്തത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വലിയ മാറ്റമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി പ്രഖ്യാപിക്കും ; സി രവീന്ദ്രനാഥ്
By
October 15, 2017 5:36 am