കെ.എസ്.ആര്.ടി.സി.യുടെ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കല്‍ ഡിപ്പോയുടെ ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റു. ഇടപാടിന്റെ മറവില്‍ 10 സെന്റും നഷ്ടമായി. ആധാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വില സ്വീകരിച്ച് ഭൂമിനല്‍കി. വിലയായി 1.45 ലക്ഷം രൂപ കെ.എസ്.ആര്.ടി.സി.യുടെ അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള വസ്തുവിന് സെന്റിന് 15 ലക്ഷത്തിലേറെ വിലയുണ്ട. എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ നാലുവര്‍ഷംമുമ്പ് നടത്തിയ ഇടപാട് ഒരാഴ്ചമുമ്പാണ് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
കെ.എസ്.ആര്.ടി.സി ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റു
By
October 15, 2017 5:12 am