Home app

കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ വി.എസ്.അച്യുതാനന്ദന്‍

കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് വിദ്യാലയങ്ങളില്‍ ഇനി സംഘടനാ പ്രവര്‍ത്തനം വേണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചത്. വിദ്യാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം വഴി പഠിപ്പുമുടക്കുകയും സമരം ചെയ്യുന്നവരെയും പുറത്താക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കുന്നില്ലെന്നും കോളേജില്‍ പിക്കറ്റിംഗ് നടത്തുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു. പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ചുള്ള ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top