Film News

മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൃഥിരാജിന് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ നടി പാര്‍വതി രംഗത്ത്.

മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൃഥിരാജിന് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ നടി പാര്‍വതി രംഗത്ത്. ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും പാര്‍വതി പ്രതികരിച്ചു.ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാല്‍ അതിനെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ല. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്ന ഞാന്‍ അന്യായമായി ഒരു പുരുഷനെ കുറ്റപ്പെടുത്തുന്നതിനെതിരെയും സംസാരിക്കും.- പാര്‍വതി പറയുന്നു.

ചിത്രവുമായി താരങ്ങള്‍ സഹകരിച്ചില്ലെന്ന വാര്‍ത്തയൊക്കെ തെറ്റാണ്. ചിത്രത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഡേറ്റിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു നോട്ടീസെങ്കിലും തരണമായിരുന്നു.പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. ആരൊക്കെയോ മനഃപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേ എന്നും പാര്‍വതി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top