Home app

സിപിഎം പ്രകടനത്തിനു നേരേ ബോംബേറിഞ്ഞ കേസില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരേ ബോംബേറിഞ്ഞ കേസില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെല്ലാം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്.

കൈവേലിക്കലിലെ തൈപ്പറമ്പത്ത് ടി.പി.നിജുല്‍ രാജ് (23), കൈവേലിക്കലിലെ ചാലുപറമ്പത്ത് സി.പി.അക്ഷയ് (20), കൈവേലിക്കലിലെ കല്ലുള്ളപറമ്പത്ത് കെ.പി. നിജീഷ് (24), പാലക്കൂലിലെ മൊട്ടേമ്മല്‍ കുനിയില്‍ പി.കെ.ആഷിക്ക് (20), കെ.സി.മുക്കിലെ കല്ലുള്ള പറമ്പത്ത് അഷിന്‍ സുരേന്ദ്രന്‍ (20), കൈവേലിക്കലിലെ ചാലില്‍ സി.വൈശാഖ് (24), കൈവേലിക്കലിലെ ചാലുപറമ്പത്ത് സി.പി.നിജീഷ് (22), കൈവേലിക്കലിലെ ചാലുപറമ്പത്ത് സി.പി.നിധിന്‍ (26), കെ.സി.മുക്കിലെ വില്ലന്റവിട റോഷിന്‍ ലാല്‍ (22) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

പാനൂര്‍ സിഐയുടെ ചുമതലയുള്ള കൂത്തുപറമ്പ് സികെ പ്രതീഷും സംഘവുമാണ് പ്രതികളെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top