Home app

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോണ്‍ഗ്രസ് നേതാവും ലോക്സഭാ അംഗവുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി പങ്കെടുത്ത സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. റെയില്‍വേയുടെ തട്ടിപ്പിനെതിരെ കൊട്ടാരക്കരയില്‍ കഴിഞ്ഞ ചൊവ്വ. ബുധന്‍ ദിവസങ്ങളില്‍ എം.പി നടത്തിയ ഉപവാസ സമരവേദിയിലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.

ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി ജി.ഗോപകുമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലെത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപവാസ സമരം തട്ടിപ്പാണെന്ന് ആരോപിച്ച് ചാണക വെള്ളം തളിക്കുകയായിരുന്നു. എന്നാല്‍ ദളിതനായതിനാലാണ് എം.പിക്കെതിരെ മഹിളാ മോര്‍ച്ച ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കന്മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top