കണ്ണൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പത്തായക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാട്യം ബിജെപി ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഓഫീസിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്
By
October 11, 2017 8:57 am