യുഎസിലെ ലാസ് വേഗസില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാസ് വേഗസിലെ ഒരു ചൂതാട്ട കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. സംഗീതപരിപാടിക്കിടെ ഒരാള്‍ വെടിവെക്കുകയായിരുന്നു. അക്രമികളില്‍ ഒരാളും വെടിയേറ്റ് മരിച്ചു.
രണ്ടു പേര് ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സംഭവ സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.