Home app

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ വ്യക്തിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടര്‍ന്ന് വീടിന് നേരെ കല്ലേറ് നടതതുകയും ചെയ്തതിന് ശേഷമാണ് സംഘം മടങ്ങിയത്.

ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് 2015 ജൂണ്‍ 11ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ കമ്മീഷണര്‍ കളക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും ദിലീപിന് അനുകൂലമായ അന്നത്തെ കളക്ടര്‍ എടുത്തത്. കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് അത് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റദ്ദാക്കി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തില്‍ ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top