ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും മൂന്ന് ദിവസം ഒളിവില്‍ താമസിച്ചത് വടക്കഞ്ചേരിയിലെ എസ്റ്റേറ്റിലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ സുധന്റെ കാറിലാണ് കൊലപാതകത്തിന് ശേഷം ജോണിയും രഞ്ജിത്തും കരക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ പൊലീസ്, കാറിന്റെ അടയാളങ്ങള്‍ സഹിതം എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നല്കി.
നെന്മാറ പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഈ കാര്‍ തിരിച്ചറിയുകയും തുടര്‍ന്ന് ജോണിയുടെ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന പൊലീസ് വടക്കഞ്ചേരിയിലെ എസ്റ്റേറ്റ് വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.