Home app

അഞ്ചലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നാടുകടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍

കൊല്ലം അഞ്ചലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച് പൊലീസില്‍നിന്നും നാട്ടുകാരില്‍നിന്നും വിശദീകരണം തേടും. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

ദുര്‍നടത്തക്കാരാണെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തിയത്. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്‌കരിച്ചത്.

നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞു. പൊലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ തങ്ങളെ ആക്രമിച്ചു. സംഭവത്തില്‍ ജനപ്രതിനിധികള്‍ ആരും ഇടപെട്ടില്ലെന്നും പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്നും ഇവര്‍ പറയുന്നു. അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top