കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ പതിനൊന്ന് മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും.
പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വ്വീസ് നീളുന്നതോടെ ദൂരം 18 കിലോമീറ്ററാകും.