Home app

നിര്‍മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് നിര്‍മ്മല സീതാരാമന്‍ ശ്രീനഗറില്‍ എത്തിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍. വോഹ്‌റ എന്നിവരുമായി കൂടികാഴ്ച നടത്തി. ഇന്ന് ലഡാകില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും സൈനികരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയും ലോകത്തിലെ ഉയര്‍ന്ന യുദ്ധമേഖലയായ സിയാച്ചിന്‍ ഗ്ലേസിയറും സന്ദര്‍ശിക്കും. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഷ്മീരില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top