ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കിയെന്ന് കോടിയേരി പറഞ്ഞു. കടകംപള്ളിക്ക് ജാഗ്രതക്കുറവെന്നും സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പാര്‍ട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.