രാജ്യത്തിന്റെ 87ാം ദേശീയ ദിനാഘോഷത്തില്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്ന രീതികള്‍ മാറ്റിമറിച്ചിരിക്കുകയാണ് സൗദി അറേബ്യ. ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും നൃത്തങ്ങളും വ്യത്യസ്ത അവതരണങ്ങളുമുണ്ടായിരുന്നു. കൂടെ സ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്റ്റേഡിയത്തില്‍ എത്താനും സൗകര്യമൊരുക്കി. ആദ്യമായാണ് സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ ഒരുമിച്ച് ആഘോഷത്തിനെത്തുന്നത്. കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ എത്തിയത്.
ദേശീയ ബോധവും സൗദിക്കാരുടെ ജനജീവിതവും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആഘോഷം സംഘടിപ്പിക്കുന്നതെന്ന് നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു.