Home app

ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി

സംസ്ഥാനത്തെ ചില ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപടി കൈക്കൊള്ളുന്നു. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന നടത്തുവാനാണ് തീരുമാനം. ചരക്കു സേവന നികുതി നിയമപ്രകാരം 20 ലക്ഷത്തില്‍ അധികം വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും രജിസ്‌ട്രേഷന്‍ എടുക്കണം. ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് മാത്രമെ നികുതി പിരിവു നടത്താന്‍ അവകാശമുള്ളു.

നിലവില്‍ നോണ്‍ ഏസി വിഭാഗത്തിന് 12 ശതമാനവും ഏസി വിഭാഗത്തിലുള്ള ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും 18 ശതമാനവുമാണ് നികുതി. ഇതില്‍ തന്നെ കോമ്പോസിഷന്‍ നികുതി നിര്‍ണയം തിരഞ്ഞെടുത്ത ഹോട്ടലുകളും റസ്റ്ററന്റുകളും ജിഎസ്ടി പിരിക്കാന്‍ പാടില്ല. എന്നാല്‍ ഇത് മറച്ചുവച്ച് ചില ഹോട്ടല്‍, റസ്റ്റോറന്റുകളും ഉടമകള്‍ അനധികൃത നികുതി പിരിവ് നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top