Home app

കോട്ടയത്ത് യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി 10 പവന്‍ കവര്‍ന്നു

പട്ടാപ്പകല്‍ യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി 10 പവന്‍ കവര്‍ന്നു. കോട്ടയം നഗരത്തിനു സമീപം കുമാരനല്ലൂര്‍ നീലിമംഗലം പാലത്തിന് അടുത്തായിരുന്നു സംഭവം. നീലിമംഗലത്ത് അക്വേറിയം കടയിലെ ജീവനക്കാരി ഉഷയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ശനിയാഴ്ച ഉച്ചക്ക് 1.30 ന് ആയിരുന്നു കവര്‍ച്ച നടന്നത്. കടയിലേക്കുവന്ന യുവാവ് കഴുത്തില്‍ കയര്‍മുറുക്കി ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണം ഊരിവാങ്ങുകയായിരുന്നെന്ന് ഉഷ പറയുന്നു. യുവാവ് അപ്രത്യക്ഷനായ ശേഷം ഉഷ കട ഉടമയെ ഫോണില്‍ വിവരം അറിയിച്ചു. കട ഉടമയെത്തി ഉഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഉഷയുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതിനാല്‍ ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top