കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് നായകനായ രാമലീലയുടെ റിലീസ് ദിവസമായ സെപ്തംബര്‍ 28 ന് വനിതാ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാന പ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് തീരുമാനം. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന് വിവരം ലഭ്യമായിട്ടില്ല.
തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിക്ക് മുന്നില്‍ നടിക്ക് പിന്തുണയുമായി ഒപ്പുശേഖരണ കാമ്പയിന് വനിതാ കൂട്ടായ്മ നടത്തിയിരുന്നു. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാന്‍വാസ് സ്ഥാപിച്ചാണ് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടി ക്യാംപെയ്ന് നടത്തിയത്.