Home app

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കും ; രമേശ് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതിനെ കുറിച്ചാവും അന്വേഷണം ആവശ്യപ്പെടുക. നിയമലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് വിജിലന്‍സ് തയ്യാറായില്ലെങ്കില്‍ നിയമപരമായ മറ്റു വഴികള്‍ തേടുമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ അംഗീകാരം റദ്ദാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചെന്നിത്തല ലഘൂകരിച്ചു. പത്രത്തിന്റെ അംഗീകാരം റദ്ദാക്കിയത് സാങ്കേതികം മാത്രമാണ്. പ്രശ്‌നം ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top