Home app

ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍. തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകും.

കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കേ താരത്തിനു ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണു രണ്ടാം തവണയും അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. നേരത്തേ രണ്ടുതവണ ഹൈക്കോടതിയും അപേക്ഷ തള്ളിയിരുന്നു. ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ജാമ്യത്തിനായി ദിലീപ് അവസാന ശ്രമമാണ് നടത്തുന്നത്. ഈ ഹര്‍ജി കൂടി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കുക എന്നത് മാത്രമാവും പിന്നീടുള്ള വഴി. അല്ലെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിചാരണ തടവുകാരനായി ദിലീപിന് ജയിലില്‍ തുടരേണ്ടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top