നടി കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ദിലീപിന്റെ ഭാര്യയായ കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനയിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് കാവ്യയുടെ പുതിയ നീക്കം. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. അടിയന്തിര സ്വഭാവത്തില്‍ ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിന് മുന്നില്‍ ഇന്നു തന്നെ ഹര്‍ജി എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ക്യാവ്യ പങ്കെടുത്ത ചടങ്ങുകളിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.