ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമാണ് സോലോ. ചിത്രത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളിലാണ് ദുല്‍ഖര്‍ എത്തുന്നത്. 5 ഹ്രസ്വചിത്രങ്ങളെ കൂട്ടിച്ചേര്‍ത്ത ഈ ചിത്രത്തിലെ സോലോ വേള്‍ഡ് ഓഫ് രുദ്ര എന്ന ഹ്രസ്വചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പട്ടാള വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
വിവിധ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമാണ് സോളോ.ധന്‍സിക, ആര്‍തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്, നേഹ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും ബിജോയ് നമ്പ്യാര്‍ തന്നെയാണ്. ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.