ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോലോ. ചിത്രത്തിനായി മസാല കോഫി ടീം ഒരുക്കിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. ആലായാല്‍ തറ വേണം എന്ന ഗാനമാണ് മസാല കോഫി റീമിക്സ് ചെയ്തിരിക്കുന്നത്. സൂരജ് സന്തോഷും വരുണ്‍ സുനിലും ചേര്‍ന്നാണ് ആലാപനം.
ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. വ്യത്യസ്ത കഥകള്‍ കൂട്ടിച്ചേര്‍ത്ത് തയാറാക്കിയിട്ടുള്ള ആന്തോളജി ഫിലിമായാണ് ചിത്രം എത്തുന്നത്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും. ധന്‍സിക, ആര്‍തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്, നേഹ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും ബിജോയ് നമ്പ്യാര്‍ തന്നെയാണ്. ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.