Home app

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിന് കാരായി രാജന് സിബിഐ കോടതിയുടെ ശാസന

ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിന് കാരായി രാജന് സിബിഐ കോടതിയുടെ ശാസന. കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നു.

ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യാന്‍ കോടതി രാജന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ജാമ്യം വ്യവസ്ഥയില്‍ വീഴച വരുത്തിയതിനെ തുടര്‍ന്ന് ഈ അനുമതി കോടതി റദ്ദാക്കുകയും ഇനി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പങ്കെടുത്ത ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ കാരായി രാജന്‍ പങ്കെടുത്തത് വിമര്‍ശത്തിന് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ ജാമ്യം റദ്ദാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഫസല്‍ വധക്കേസില്‍ പ്രതിയായ രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് താന്‍ കണ്ണൂരെത്തിയതെന്നാണ് കാരയി രാജന്റെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top