Home app

ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഗോ സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും, അതിന്റെ പേരില്‍ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്താനാകില്ലെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ ഇത്തരത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ക്രിമിനല്‍ കുറ്റമാണ്. ഇതില്‍ പങ്കാളികളാകുന്നവരെയെല്ലാം ജയിലിലടക്കണം. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതില്‍ ചില ബുദ്ധിശൂന്യരുമുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട് ഇങ്ങനെയുള്ളവരെന്നും കണ്ണന്താനം പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top