Home app

ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രസംഗമാണ് രാഹുലിന്റേതെന്ന് ആനന്ദ് ശര്‍മ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങളെ ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാക്‌പോര് രൂക്ഷമാകുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ അപമാനിച്ചത് രാഹുല്‍ ഗാന്ധിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗമല്ല രാഹുല്‍ നടത്തിയത്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസംഗമായിരുന്നുവെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. നോട്ട് നിരോധനമടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും ബിജെപിയേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ട രാജകുമാരന്റെ പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഇതിനു പിന്നാലെയാണ് ആനന്ദ് ശര്‍മ രംഗത്ത് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top