Home app

വ്യാഴാഴ്ച്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന സൂചന സമരവും മാറ്റിവച്ചിരുന്നു.

ബസ് സമരം ഒഴിവാക്കുന്നതിന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് കോണ്‍ഫെഡറേഷന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top