Home app

ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

പോലീസ് പിടിയിലായതിനു ശേഷം ദിലീപുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസറായ പി.കെ. അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ പള്‍സര്‍ സുനിക്ക് നടന്‍ ദിലീപിനെ വിളിക്കാന്‍ ഫോണ്‍ നല്‍കിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഫോണ്‍ വിളിക്കാന്‍ സഹായിക്കുന്നതിനു പുറമെ സുനിയുടെ ശബ്ദ സന്ദേശം ദിലീപിന് അയച്ച് നല്‍കുകയും ചെയ്തിരുന്നു.

മാര്‍ച്ച് ആറിനാണ് ഫോണ്‍വിളിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫോണ്‍വിളിക്ക് ശേഷം ദിലീപിനെ വിളിക്കാനുപയോഗിച്ച സിം കാര്‍ഡ് ഒടിച്ചു കളയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തെളിവ് നശിപ്പിച്ചതിനും അനീഷിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശ്ശേരി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് സസ്പെന്‍ഷനിലായ പി.കെ. അനീഷ്. കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ സഹായിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top